പറവൂർ : പുതിയകാവ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ആൻസൺ കുറുമ്പതുരുത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വർഗ്ഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപിക കെ.എ. സിനി, റിട്ട. പ്രിൻസിപ്പാൾ കെ.ജെ. മുരളി, ആർ. ഷൈൻ, ബ്രൂസിലി കുരുവിള, ഐ.ബി. രാജലക്ഷമി തുടങ്ങിയവർ സംസാരിച്ചു.