care-home
കെയർഹോം പദ്ധതയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു.

പറവൂർ : കെയർഹോം പദ്ധതിയിൽ കടുങ്ങല്ലൂർ സഹകരണ ബാങ്ക് വടക്കേക്കര പഞ്ചായത്തിലെ ഒറവൻതുരുത്ത് താന്തോണിക്കൽ ശാന്തകുമാരി സുകുമാരനും വേട്ടുവൻതറ വിജയമ്മ സത്യനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, ബാങ്ക് പ്രസിഡന്റ് എസ്.എൻ. നിഖിൽ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പി.ആർ. സൈജൻ, കെ.കെ. ഗിരീഷ്, മധുലാൽ, മേഴ്സി സനൽകുമാർ, സുരേഷ് മുട്ടത്തിൽ, വി.കെ. ഷാനവാസ്, കെ.ബി. ജയകുമാർ, വി.എ. അബ്ദുൾ റഷീദ്, ടി.കെ. രാജു, ബി. രാധാകൃഷ്ണൻ, ഓമന ശിവശങ്കരൻ, കെ.എ. ഖാലിദ്, കെ.എസ്. നന്ദുദാസ് തുടങ്ങിയവർ പങ്കെടുത്തു.