മൂവാറ്റുപുഴ: ബിജെപി മെമ്പർഷിപ്പ് കാമ്പയിന്റെ മൂവാറ്റുപുഴ മണ്ഡലതലം ഉദ്ഘാടനം ജില്ല വൈസ് പ്രസിഡന്റ് പി.പി. സജീവ് നിർവഹിച്ചു. വാളാനിക്കാട്ട് മുണ്ടയ്ക്കൽ റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡ യറക്ടർ പി. കരുണാകരൻ നായർക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു.
അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.ചന്ദ്രൻ, സെബാസ്റ്റ്യൻ മാത്യു, മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ടി.കെ.രാജൻ, സെക്രട്ടറി കെ.കെ. രമണൻ, ക്യാമ്പയിൻ കൺവീനർ കെ.പി. തങ്കക്കുട്ടൻ, സഹകൺവീനർ ഷാബു ആവോലി, അംഗങ്ങളായ സുരേഷ് ബാലകൃഷ്ണൻ, രേഖാ പ്രഭാത് തുടങ്ങിയവർ സംസാരിച്ചു.