fire
തോപ്പുംപടിയിൽ ചെരുപ്പ് കടക്ക് തീപിടിച്ചപ്പോൾ

തോപ്പുംപടി: തോപ്പുംപടിയിൽ മിറാസ് ഫുട് വെയറിന് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.മൂന്ന് നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് നിലകളും പൂർണമായും കത്തി. ബാഗ്, വില കൂടിയ ഷൂസ് ഉൾപ്പെടെ കത്തിനശിച്ചു. മുകൾനിലയിൽ തീ പടരുന്നത് കണ്ട നാട്ടുകാരാണ് കടയിലെ ജീവനക്കാരെ വിവരം അറിയിച്ചത്. മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, ക്ളബ് റോഡ്, ഗാന്ധിനഗർ, അരൂർ, ഐലന്റ് എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾ കൊണ്ട് തീ അണച്ചത്. രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.തീ മറ്റു കടകളിലേക്ക് പടരാതിരിക്കാൻ രണ്ട് ഭാഗവും സുരക്ഷ ഉറപ്പാക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിന്റെ മുകൾഭാഗത്ത് സ്റ്റോക്ക് ചെയ്തിരുന്നചെരുപ്പുകളാണ് കത്തിനശിച്ചത്.50 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ ഹക്കീം പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.