കൊച്ചി: കെയർ ഹോം പദ്ധതിയിലൂടെ വടക്കേക്കര പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചു. വടക്കേക്കര ഒറവൻതുരുത്ത് കരയിൽ താന്തോന്നിക്കൽ ശാന്തകുമാരി സുകുമാരന്റേയും വേട്ടുവൻതറ വിജയമ്മ സത്യന്റെയും വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. വി.ഡി സതീശൻ എം.എൽ.എ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. അംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി സനൽകുമാർ, മധു ലാൽ, കെ.ആർ. ഗിരീഷ്, കടുങ്ങല്ലൂർ സഹകരണ ബാങ്ക് സെക്രട്ടറി എസ്.എൻ. നിഖിൽ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേഷ് മുട്ടത്തിൽ, വി.കെ.ഷാനവാസ്, കെ.ബി. ജയകുമാർ, വി.എ. അബ്ദുൾ റഷീദ്, ടി.കെ. രാജു, ബി.രാധാകൃഷ്ണൻ, ഓമന ശിവശങ്കരൻ, കെ.എ ഖാലിദ്, കെ.എസ്. നന്ദദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.