പൂത്തോട്ട: ഉത്തരവാദിത്ത ടൂറിസം ശാസ്ത്രീയമായൊരു പ്രയോഗ മാതൃകയാണെന്നും കേരളത്തിലെ ടൂറിസം വികസനത്തിന് ഗ്രാമീണമേഖലയുടെ പങ്ക് വളരെ വലുതാണെന്നും ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ പറഞ്ഞു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്‌കാരികവേദി സംഘടിപ്പിച്ച ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകൾ എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ.വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം ടി.സി. ഗീതാദേവി, പി.വി. പ്രേമകുമാരി, ഉഷാകുമാരി വിജയൻ തുടങ്ങിയവർ സംസാരിച്ചു.