കൊച്ചി: എറണാകുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടത്തുന്ന ജീർണ്ണോദ്ധാരണ രജത ബന്ധന മഹാകുംഭാഭിഷകത്തിന് വ്യാഴാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ചുള്ള യാഗശാല പൂജകൾക്ക് ഇന്ന് തുടക്കമാകും. വ്യാഴാഴ്ച വൈകിട്ട് ശ്രീ സുബ്രഹ്മണ്യ സ്വാമി -വള്ളി -ദേവസേന തിരുക്കല്യാണ മഹോത്സവത്തോടെ ചടങ്ങുകൾ പൂർത്തിയാകും.