കൊച്ചി: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജനറൽ എൻജിനിയറിംഗ് ശില്‍പ്പശാല നടക്കും. രാവിലെ പത്തിന് പനമ്പിള്ളി നഗറിലെ സെന്റർ ഹോട്ടലിൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തും.