library
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ ലെെബ്രറി ഹാളിൽ നടന്ന വായന മത്സരം കെ.എം.നൗഫൽ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. പുരുഷോത്തമൻ, സി.കെ. ഉണ്ണി, എം.കെ.ജോർജ് എന്നിവർ സമീപം

മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന് സമാപനം കുറിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വായനമത്സരം പായിപ്ര ഗവ. യു.പി സ്കൂളിലെ വിദ്യാരംഗം കോ- ഓർഡിനേറ്റർ കെ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.