മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം ക്ലബിന്റെയും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടന്നു. ദിനാഘോഷങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനം, പോസ്റ്റർ പ്രദർശനം, പോസ്റ്റർ രചന, ബഷീർ ക്വിസ് തുടങ്ങിയവ നടന്നു . മത്സരത്തിലെ വിജയികൾക്ക് സമ്മാനവും നൽകി. അനുസ്മരണ യോഗം സ്കൂൾ ഹെഡ്മാസ്റ്റർ കെ.സജികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശോഭന എം.എം അധ്യക്ഷത വഹിച്ചു. ഷീബ എം.ഐ, ഗ്രേസി കുര്യൻ, സിലി ഐസക്ക് സമീർ സിദ്ദീഖി, രതീഷ് വിജയൻ , ഹണി സന്തോഷ്, അരുൺ തുടങ്ങിയവർ സംസാരിച്ചു.