പനങ്ങാട്.പനങ്ങാടിന്റെ സാമൂഹിക,സാമുദായിക സാംസ്കാരികജീവിതത്തിൽഅരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ഇലഞ്ഞിത്തറയിൽ ഇ.ജി.സുഗുണാനന്ദന് (72) അന്ത്യാഞ്ജലി.ചങ്ങനാട്ട്കടവ് റസിഡന്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
പനങ്ങാട് എസ് .സഭയുടെ കമ്മറ്റിമെമ്പറായുംജീവനക്കാരനായും വളരെക്കാലം സേവനംഅനുഷ്ടിച്ചിട്ടുണ്ട്.. പനങ്ങാട് തെക്ക് എസ്.എൻ.ഡി.പിയോഗം1483ശാഖയുടെ വൈസ് പ്രസിഡന്റായും,ശ്രീനാരായണഗുരുദേവഭക്തിഗാനസംഘത്തിന്റെയുംപനങ്ങാട് ശ്രീനാരായണയൂത്ത്മുവ്മെന്റിന്റെ സാംസ്കാരികവിഭാഗം അമരക്കാരനായും പ്രവർത്തിച്ചു.നെട്ടൂർ അഴീക്കകം കുടുംബാഗംഓമനയാണ് ഭാര്യ.
ചങ്ങനാട്ട് കടവ് ദേവീക്ഷേത്രഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചനയോഗത്തിൽഎറണാകുളം മർച്ചന്റ് യൂണിയൻ സ്റ്റാൾയൂണിയൻപ്രസിഡന്റ് സി.ജെ.ജോർജ്ജ്,ഭാരവാഹി കെ.കെ.അഷ്റഫ്,എസ്.എസ്.സഭാസെക്രട്ടറി കെ.കെ.മണിയപ്പൻ,ശാഖ പ്രസിഡന്റ് ആർ.ഇ.സി.രാജൻ,സെക്രട്ടറി സനീഷ് കടമ്മാട്ട്, കെ.ജി.വിജയൻ,സി.ടി.ആർ.എ.പ്രസിഡന്റ് മനോജ്,സെക്രട്ടറി കെ.ടി.സത്യൻ,സി.പി.ഐ.നേതാവ് സജീവൻ,വാർഡ്മെമ്പർ ടി.ആർ.രാഹുൽ, മുൻപഞ്ചായത്ത്പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ,റിട്ടയേഡ് എ.ഇ.ഒ.എം.കെ.രവീന്ദ്രൻ,പി.കെ.രാജൻ തുടങ്ങിയവർപ്രസംഗിച്ചു.