കൊച്ചി: ആദ്യകാല നാടക -ചലച്ചിത്ര സംഗീത സംവിധായകൻ എളമക്കര കീർത്തി നഗർ താന്നിക്കൽ റോഡിൽ ചക്കാലക്കൽ എം.എ. മജീദ് (83, റിട്ട. ഐ.ആർ.ഇ ഉദ്യോഗമണ്ഡൽ ജീവനക്കാരൻ) നിര്യാതനായി. ഖബറടക്കം ഇന്ന് 11 ന് കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
1965ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനും 200 ലേറെ നാടക ഗാനങ്ങൾക്കും നിരവധി സംഗീത ആൽബങ്ങൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. മുഹമ്മദ് റാഫിയുടെ കൊച്ചിയിൽ നടന്ന സംഗീതനിശക്ക് സംഗീത മേൽനോട്ടം വഹിച്ചു. യേശുദാസ്, പി.ജെ.ആന്റണി, മെഹബൂബ്, സി.ഒ.ആന്റോ, സീറോബാബു, സംവിധായകൻ ലാലിന്റെ പിതാവ് എ.എം.പോൾ, എ.എം.ജോസ് എന്നിവർക്കൊപ്പം നിരവധി കാലം ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ റേഡിയോയിൽ ഗായകനായിരുന്നു.
ഭാര്യ:ഹമീദാ ബീവി. മക്കൾ: നൗഷാദ്, മുസ്തഫ, സലിം, സക്കീർ, സുധീർ, ഷാമില. മരുമക്കൾ : സാജിത നൗഷാദ്, ഷമീറ മുസ്തഫ, ഷമ്മി സക്കീർ, റസീന സുധീർ, ഷാഫി (സിനിമ സംവിധായകൻ).