anandan
സി.ഐ.ടി.യു. ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബി.ജെ.പി. ഭരണത്തിന്റെ വൈകല്യങ്ങൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ ദേശീയ തലത്തിൽ ഇല്ലാതെ പോയെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. അഹങ്കാരമാണ് രാജ്യത്ത് കോൺഗ്രസിനെ പരാജയത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ഐ.ടി.യു. ജില്ല കൺവെൻഷൻ ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് വേണ്ടി മോദി ദാസ്യ വേല ചെയ്യുകയാണ്. അതിനായി ഇന്ത്യൻ ജനതയുടെ അഭിമാനം പണയം വെയ്ക്കാൻ യാതൊരു മടിയുമില്ല. ഇറാനിൽ നിന്നും എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചു. മോദിയുടെ അഞ്ച് വർഷത്തെ ഭരണത്തിൽ കോർപ്പറേറ്റുകളുടെ സ്വത്ത് നാലഞ്ച് ഇരട്ടിയാണ് വർദ്ധിച്ചത്. വാർത്താ വിനിമയ രംഗം ശത്രുക്കളെ ഏൽപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ റെയിൽവേയും വിൽക്കുകയാണ്. 700 സ്റ്റേഷനുകളാണ് വിൽക്കുന്നത്. ഇ.എസ്.ഐ. കോർപ്പറേറ്റുകൾക്ക് ഒന്നരശതമാനം കുറച്ച് കൊടുക്കുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന കമ്മിറ്റിയംഗം കെ.എ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ അധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, സി.എൻ. മോഹനൻ, പി.ആർ. മുരളീധരൻ, എസ്. കൃഷ്ണമൂർത്തി, കെ.എ. അലി അക്ബർ, എ.പി. ലൗലി, ബി. ഹംസ, സി.കെ. പരീത്, എം.പി. ഉദയൻ, ടി.വി. സൂസൻ, എം.ബി. സ്യമന്തഭദ്രൻ, സി.കെ. ഉണ്ണികൃഷ്ണൻ, കെ.വി. മനോജ്, പി.ജെ. വർഗീസ്, എം.ജെ. ടോമി, പി.എൻ. സീനുലാൽ എന്നിവർ സംസാരിച്ചു.