ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യനികേതന്റെ പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി സ്കൂൾ മാനേജർ സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.

ഒരു വർഷം മുൻപ് സ്‌കൂളിൽ അതിക്രമിച്ച് കയറി​യവർ കാന്റീൻ കുത്തിതുറന്ന് കവർച്ച നടത്തി​യി​രുന്നു. പൊലിസ് നടപടിയെടുത്തെങ്കിലും പ്രദേശത്തെ സാമുദായിക നേതക്കൾ ഇടപ്പെട്ടതിനെ തുടർ നടപടികൾ ഒഴിവാക്കിയതാണ്.

ഒരു മാസം മുൻപ് സ്‌കൂളിനോട് ചേർന്ന പഞ്ചായത്ത് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്താൻ സ്‌കൂൾ സ്ഥാപിച്ച സ്ഥാപിച്ച സി.സി ടി.വി ക്യാമറ കല്ലെറിഞ്ഞ് തകർത്തു. പിന്നാലെ ഗേറ്റിന്റെ താഴും തകർത്തു. പുതി​യ സ്‌കൂൾ ഓഡിറ്റോറിയം നി​ർമ്മാണത്തി​നുള്ള കമ്പിയും സാധന സാമഗ്രികളും കവർച്ച ചെയ്യുകയും ചെയ്തു.
രാത്രിയിൽ സ്‌കൂൾ ഗേറ്റിന്റെ മുൻപിൽ ഒത്തുകൂടുന്ന സംഘം ലഹരി വസ്തുക്കൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ സ്‌കൂൾ പരിസരങ്ങളിൽ ഉപേക്ഷിക്കുകയുമാണ്. 1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ പരിസരങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ തടയണം. സ്‌കൂളിന്റെ 100 മീറ്റർ പരിസരം ലഹരി വിമുക്തമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ മാനേജർ ആവശ്യപ്പെട്ടു.