കൊച്ചി: ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്ന് മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി സീനിയർ അഭിഭാഷകയുമായ സഞ്ജയ് ആർ.ഹെഗ്ഡേ അഭിപ്രായപ്പെട്ടു. പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിയമ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതൃത്വത്തോടും ന്യായാധിപരോടും ഭയരഹിതമായി ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കണം. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതി അനുചിതമാണ്. അതിലൂടെ സങ്കീർണമായ ഒരു ബ്യൂറോക്രസി നീതിന്യായ സംവിധാനത്തിൽ തന്നെ സൃഷ്ടിക്കപ്പെടുകയാണ് അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗൽ സെൽ ദേശീയ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ലീഗൽസെൽ പേട്രൺ ജസ്റ്റിസ് സി.എസ്. രാജൻ, പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു, വൈസ് പ്രസിഡന്റ് സി.എം. യോഷിത് തുടങ്ങിയവർ സംസാരിച്ചു.