കൊച്ചി : ഞാറ്റുവേലകൾക്കൊപ്പം മഴക്കാലമിങ്ങെത്തി . മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന തലത്തിൽ നടപ്പാക്കിവരുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ 26-ാംഘട്ടം 17 മുതൽ തുടങ്ങും.. 21 പ്രവൃത്തിദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധശേഷിയുള്ള കന്നുകാലികൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകുക .ജില്ലാ, താലൂക്ക് കോർഡിനേറ്റർമാർക്കാണ് നിർവഹണ ചുമതല . ഒരു ലെെവ് സ് റ്റോക്ക് ഇൻസ്ട്രക്ടർ.ഒരു അറ്റൻഡർ അടങ്ങിയ സ്ക്വാഡുകളാണ് വീടുകളിലെത്തി കുത്തിവെയ്പ് നൽകുക. കന്നുകാലി, പന്നി എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. ആറു മാസത്തിന് മുകളിൽ പ്രായമുളള ആരോഗ്യമുളള ഉരുക്കളെയെല്ലാം നിർബന്ധമായും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം .വർഷത്തിൽ രണ്ടുതവണ കുത്തിവയ്പ് വേണം. മൃഗമൊന്നിന് പത്ത് രൂപ നിരക്കിൽ കർഷകർ നൽകണം പട്ടികവർഗ്ഗ കർഷകർക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.. ചെനയുള്ള പശുക്കളിൽഏഴ് മാസത്തിനു ശേഷം ഈ കുത്തിവെയ്പ് ഒഴിവാക്കേണ്ടതാണ്.

25-ാം ഘട്ടമായ കഴിഞ്ഞ ജനുവരിക്ക് ശേഷം ജില്ലയിൽ ഒരിടത്തും കുളമ്പുരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

# കുളമ്പ് രോഗംപ്രധാനഭീഷണി

മഴക്കാലം കന്നുകാലികളിൽ പലവിധ രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്. പ്രധാന ഭീഷണി പികോർണ വെെറസ് പരത്തുന്ന കുളമ്പ് രോഗം തന്നെ. ഇരട്ട കുളമ്പുള്ള കാലികൾക്കാണ് രോഗം പിടിപ്പെടുക. ശക്തിയായ പനി, മൂക്കൊലിപ്പ്, ഉമിനീർ സ്രവം, തീറ്റയിൽ വിരക്തി, പാലിന്റെ അളവിൽ ഗണ്യമായ കുറവ് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വായിലും കുളമ്പുകൾക്കിടയിലും കുമിളകൾ ഉണ്ടാകും. പിന്നീട് അവപൊട്ടി വ്രണങ്ങളാവും. ഈ വൈറസ് അകിടിനേയും ബാധിക്കാം. കിടാരികളിൽ ഹൃദയപേശികൾ തകർക്കും.

# രോഗം വരുന്ന വഴി

തീറ്റ, വെള്ളം, വായുഎന്നിവയിലൂടെയും,രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങൾ, സന്ദർശകർ, മൃഗപാലകർ എന്നിവരുടെ ശരീരം, വസ്ത്രം തുടങ്ങിയവയിലൂടെയും രോഗാണുക്കൾ മറ്റുള്ള മൃഗങ്ങളിലേക്ക് കടക്കാം

രോഗബാധയേറ്റ പശുക്കളെ മാറ്റി പാർപ്പിച്ച് പ്രത്യേക പരിചരണം നൽകണം. അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മൃഗങ്ങൾ രോഗാണു വാഹകരാകാം. കാലിപ്രദർശനം, കാലിരോഗ ക്യാമ്പ് തുടങ്ങിയവ ഒഴിവാക്കണം. .

കുത്തിവെയ്പ് ഒരേയൊരു പ്രതിരോധ മാർഗ്ഗം.

ആനിമൽ ഡിസീസസ് കൺട്രോൾ യൂണിറ്റിനു കീഴിൽ 2014 മുതലാണ് ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് കുളമ്പ് രോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയത്. കുളമ്പ് രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

.വിരഗുളിക നൽകി അവയുടെ ആരോഗ്യം മെച്ചപ്പെടുത്തിയതിനു ശേഷമാണ് വാക്സിനേഷൻ നൽകുക. ജില്ലയിൽ 125000 മൃഗങ്ങളെയാണ് കുത്തിവയ്പിന് വിധേയമാക്കുക. പരിശീലനം സിദ്ധിച്ച 250 സ്ക്വാഡുകൾ സജ്ജരായിട്ടുണ്ട്

.

ഡോ.കെ. റസീന , എപ്പിഡെർമോളജിസ്റ്റ്, മൃഗസംരക്ഷണ വകുപ്പ്

.

.