കൊച്ചി: കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ കമ്മിഷൻ ഇന്ന് എറണാകുളം ഗവ.റസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും. എല്ലാ കലാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ടും അല്ലാതെയും തെളിവുകൾ നൽകാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് തെളിവെടുപ്പ്.