ആലുവ: ദേശീയ ഗെയിംസിൽ മൂന്ന് സ്വർണമെഡലുകൾ നേടി വീണ്ടും ദേശീയ ചാമ്പ്യനായ ജോസ് മാവേലിക്ക് അത്താണി ഒയാസിസ് ക്ലബ് സ്വീകരണം നല്കി. ഗോവയിൽ നടന്ന ആറാമത് യുണൈറ്റഡ് നാഷണൽ ഗെയിംസിൽ 65+ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ജോസ് മാവേലി പങ്കെടുത്തത്. പങ്കെടുത്ത മൂന്ന് വിഭാഗങ്ങളിൽ 100 മീറ്റർ 14.1 സെക്കൻഡിലും 200 മീറ്റർ 29.5 സെക്കൻഡിലും 400 മീറ്റർ 68.3 സെക്കൻഡിലുംഓടിയെത്തി ഒയാസിസ് പ്രസിഡന്റ് എ.പി.ജി. നായർഉപഹാരംനല്കി.