aisf
എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷിരാജ് ഉദ്ഘാടനം ചെയ്യുന്നു. ടി.എം.ഹാരീസ്, എൻ. അരുൺ, കെ.എ. നവാസ് എന്നിവർ സമീപം

മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷിരാജ് അഭിപ്രായപ്പെട്ടു.എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഗോവിന്ദ് ശശി കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ സെക്രട്ടറി എൻ. അരുൺ, ടി.എം.ഹാരീസ്, ജോളി പൊട്ടയ്ക്കൽ, കെ.എ. നവാസ്, കെ.ബി. നിസാർ, വി.എസ്. ശരത്, എബിൻ വർഗ്ഗീസ്, അജയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വി.എസ്. ശരത് (പ്രസിഡന്റ്), സുഫിർ സുൽഫി, മാഹിൻ.പി.ആസാദ്, ഫെബിൻ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റുമാർ), ഗോവിന്ദ് ശശി കുന്നുംപുറത്ത് (സെക്രട്ടറി), നന്ദന ഷാജി, സഖ് ലൈൻ മജീദ്, മുസ്തഫ കമാൽ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.