religion
മുളവൂർ സെൻട്രൽ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ ഹാജിമാർക്ക് നൽകിയ യാത്രഅയപ്പ് സമ്മേളനം മഹൽ ഇമാം എം.ബി.അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : മുളവൂർ സെൻട്രൽ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ മുളവൂർ പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രഅയപ്പ് നൽകി. മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന യാത്രഅയപ്പ് സമ്മേളനം മഹൽ ഇമാം എം.ബി. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. മുളവൂർ പി.ഒ ജംഗ്ഷൻ ബദ്‌രിയ ജുമാമസ്ജിദ് ഇമാം ഷക്കീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മീരാൻ മൗലവി തേക്കുംകരോട്ട് അദ്ധ്യക്ഷത വഹിച്ചു.