sheeja-biju
ഷീജ ബിജു (പ്രസിഡന്റ്)

ആലുവ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തരുതെന്ന് മഹിളാ ഐക്യവേദി ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

ഗണക സമുദായം വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് സുശീല മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നിഷ സോമൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന സംയോജക് ശ്രീധരൻ, യമുന വത്സൻ, കബീത അനിൽകുമാർ, സുജലാലു, സൗമ്യ ബിനു, പി.സി. ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി ഷീജ ബിജുവിനെയും വർക്കിംഗ് പ്രസിഡന്റായി യമുന വത്സനെയും തിരഞ്ഞെടുത്തു. ഡോ. ഹേമലത, സുശീല മോഹൻ (വൈസ് പ്രസിഡന്റുമാർ), കബിത അനിൽകുമാർ, സുജലാലു (ജനറൽ സെക്രട്ടറിമാർ), ഡോ. രാധ കലാധരൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.