കൊച്ചി : ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന കെ.കെ.പീതാംബരൻ എഴുതിയ ഗുരുദേവ പ്രശ്നോത്തരി അഞ്ചാം പതിപ്പിന്റെ പ്രകാശനം 21 ന് വെെകിട്ട് 3 ന് കാക്കനാട് ശ്രീനാരായണ സാംസ്കാരിക സമിതി സൗധത്തിൽ നടക്കും . സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ , മൂവാറ്റുപുഴ പിറമടത്തോട്ടം എൻ.കൃഷ്ണന് ആദ്യ കോപ്പി നൽകി പുസ്തകം പ്രകാശിപ്പിക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ എ.ആനന്ദൻ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക ക്ഷേമ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ സി.എം.യോഷിത് മുഖ്യാതിഥിയാകും.
കലൂർ എ.സി.എസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.എെ.തമ്പി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിതരണം ചെയ്യും. ശ്രീനാരായണഗിരിയിലെ മുതിർന്ന അംഗങ്ങൾക്കുള്ള പൊന്നോണ സമ്മാനം ശ്രീനാരായണ സമിതി ജില്ലാപ്രസിഡന്റ് എൻ.കെ. ബെെജു വിതരണം ചെയ്യും.
സമിതി എറണാകുളം ജില്ലാ വെെസ് പ്രസിഡന്റ് എം.എൻ മോഹനൻ , തൃക്കാക്കര എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് വി.ടി ഹരിദാസ് ,പടമുഗൾ ശാഖാ പ്രസിഡന്റ് കെ.കെ.നാരായണൻ പാലാരിവട്ടം ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, സമിതി ജില്ലാ സെക്രട്ടറി ദിലീപ് രാജ് എന്നിവർ പ്രസംഗിക്കും . ചടങ്ങിൽ ശ്രുതി കെ.എസ് ഗുരുവന്ദനം ആലപിക്കും. ട്രസ്റ്റ് ചെയർമാൻ വി.എസ്.സുരേഷ് സ്വാഗതവും, ഡയറക്ടർ ഡോ.രൺചന്ദ് നന്ദിയും പറയും.