കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എറണാകുളം ശാഖ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഐ.സി.എ.ഐ ഭവനിൽ നിന്നാരംഭിച്ച മാരത്തോൺ നഗരസഭാ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ ഫ്‌ളാഗ് ഒഫ് ചെയ്തു.
അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ ഐ.സി.എ.ഐ അംഗങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. അഞ്ച് കിലോമീറ്ററിൽ അംഗങ്ങളിൽ നിന്ന് റോഷൻ തോമസും വനിതാ അംഗങ്ങളിൽ രേണുക മേനോനും വിദ്യാർത്ഥികളിൽ നിന്ന് ജെയ്‌സണും നമിത ജോസഫും ജേതാക്കളായി. ഭിംഷൻ ഉഗാലെ, രാജേശ്വരി എന്നിവർ പൊതുജനങ്ങളിൽ നിന്നുള്ള ജേതാക്കളായി. പത്ത് കിലോമീറ്ററിൽ അംഗങ്ങളിൽ നിന്ന് സുരെന്തു, ജ്യോത്സന എസ്, വിദ്യാർത്ഥികളിൽ നിന്ന് മനു ഫിലിപ്പ് മാത്യു, പൊതുജനങ്ങളിൽ നിന്ന് സഞ്ജയ്, ഷംസി സുകുമാരൻ എന്നിവർ ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ശാഖാ ചെയർമാൻ ശ്രീനിവാസൻ നൽകി. വൈസ് ചെയർമാൻ റോയ് വർഗീസ്, രഞ്ജിത്ത് വാര്യർ, സി.എ. കെ.വി. ജോസ്, ദീപ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.