കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാർട്ടപ് ഉച്ചകോടിആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ സംഘടിപ്പിക്കും. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനു (സി.ഐ.ഐ) കീഴിലെ ഇന്ത്യൻ വിമൻ നെറ്റ്‌വർക്കുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് ഉച്ചകോടി നടത്തുന്നത്.

കേരളത്തിലെ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൽ 13 ശതമാനം വനിതാ പങ്കാളിത്തമുണ്ട്. വനിതാ സംരംഭങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉച്ചകോടിയിൽ പങ്കുവയ്ക്കും.
. 'എല്ലാവരേയും ഉൾപ്പെടുത്തിയ സംരംഭക അന്തരീക്ഷ വികസനം' എന്നതാണ് മുഖ്യവിഷയമെന്ന് സംഘാടകർ അറിയിച്ചു.ഉച്ചകോടിയിൽ പങ്കെടുക്കാൻ ജൂലായ് 30 നകം അപേക്ഷിണക്കണം. വിശദവിവരങ്ങൾക്ക് : www.startumission.in/womensmmit, ഫോൺ : 9633245595