കൊച്ചി : കെ.എസ്.ഇ ബി പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാനവ്യാപകമായി പെൻഷൻ സംരക്ഷണ ദിനം ആചരിച്ചു. ഇലക്ട്രിസിറ്റി ബോർഡ് പെൻഷൻകാർക്ക് കൃത്യമായി പെൻഷൻ നൽകുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള മാസ്റ്റർ ട്രസ്റ്റിലേക്ക് ആവശ്യമായ തുക വകയിരുത്തുക ,ട്രസ്റ്റിൽ പെൻഷൻ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദിനാചരണം.
എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ ഒഫീസ് പരിസരത്ത് നടന്ന ദിനാചരണയോഗം സംസ്ഥാന വെെസ് പ്രസിഡന്റ് എം.ടി.വർഗീസ്സ് ഉദ്ഘാടനം ചെയ്തു. കെ.കെ.ബോസ് , പി.ഡി.അരുണ , കെ.ആർ.ബാലകൃഷ്ണൻ , എം.കെ.മുഹമ്മദാലി, കെ.ആർ മോഹനൻ സി.പി.ജയലക്ഷ്മി, രാഘവൻ, ശ്രീലൻ പ്രസംഗിച്ചു.