കോലഞ്ചേരി : കേരള വിശ്വകർമ്മ സഭാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണവും ശില്പശാലയും സംഘടിപ്പിച്ചു. ഡോ.ടി.പി. ശ്രീലക്ഷ്‌മി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് പി.എൻ. അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശരണ്യവേണുവിനുംആതിര സന്തോഷിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.

ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന്റെ പദ്ധതികളെക്കുറിച്ച് ഡയറക്ടർ കെ. ശിവശങ്കരൻ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. പുഷ്പശരൻ, എം.ആർ. വിശ്വനാഥൻ, പി.കെ. സുരേഷ്, പി.പി. രവീന്ദ്രൻ, അജിത വത്സൻ എന്നിവർ പ്രസംഗിച്ചു.