കൊച്ചി : സീറോ മലബാർസഭാ വിശ്വാസികളിൽ ചേരിതിരിവും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്തിരിയണമെന്ന് കേരള കാത്തലിക് ഫെഡറേഷൻ കെ.സി.എഫ് ആവശ്യപ്പെട്ടു.
എറണാകുളം -അങ്കമാലി അതിരൂപതയിലെ സംഭവങ്ങളിൽ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി), കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ), മലങ്കര കാത്തലിക് അസോസിയേഷൻ(എം.സി.എ)
കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സി.ബി.സി.ഐ സീനിയർ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.