മൂവാറ്റുപുഴ: സി.വി. യോഹന്നാന്റെ ആറാം ചരമവാർഷിക ദിനാചരണം സി.പി.ഐ വാളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.വിയുടെ വസതിയിൽ നടന്നു. അനുസ്മരണ യോഗം സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. വാളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ. നവാസ്, ലോക്കൽ സെക്രട്ടറി പി.എൻ. മനോജ്, വാർഡ് മെമ്പർ ദീപ്തി മനോജ് തുടങ്ങിയവർ പങ്കെടുത്തു.