ആലുവ: നിർദ്ധന രോഗികൾക്കായുള്ള ചികിത്സ സഹായ പദ്ധതിയായ 'കാരുണ്യ പദ്ധതി' പിൻവലിച്ച നടപടിക്കെതിരെ കേരള കോൺഗ്രസ് (ജേക്കബ്ബ്) ആലുവ നിയോജക മണ്ഡലം കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു.
2011- 12 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ സഹായമാണ് ആരെയും ആശ്രയിക്കാതെ പാവപ്പെട്ടവർക്ക് ലഭിച്ചിരുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ, ജിബു ആന്റണി, സന്തോഷ് ജോൺ, ടി.കെ രതീഷ്, വിനു അഗസ്റ്റിൻ, നിധിൻ സിബി, സാൻജോ ജോസ്, ഡയസ് ജോർജ്, ഫെനിൽ പോൾ, ഗോകുൽ രാജ് എന്നിവർ പ്രസംഗിച്ചു.