പെരുമ്പാവൂർ : കുന്നത്തുനാട് താലൂക്ക് കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ മത്സരിച്ച എല്ലാവരും വിജയിച്ചു. ബേബി തോപ്പിലാൻ (പ്രസിഡന്റ് - കൂവപ്പടി സഹകരണ ബാങ്ക്), സുഷമ ഗോപി (വൈസ് പ്രസിഡന്റ് - കാർഷിക ഗ്രാമ വികസന ബാങ്ക്), എം.എ. അഹമ്മദ് കബീർ (മാറമ്പള്ളി സഹകരണ ബാങ്ക്), ഇ.വി. രവീന്ദ്രൻ (ഐമുറി മിൽമ സൊസൈറ്റി), ബിജു.എം.ജേക്കബ് (നെടുങ്ങപ്ര സഹകരണ ബാങ്ക്), വി.എസ്. ഷാജി (പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക്), സുജാത ശശി (കിളികുളം മിൽമ സൊസൈറ്റി), പി.ആർ. ബിന്ദു (മുടക്കുഴ സഹകരണ ബാങ്ക്), പി.എ സജീവൻ (മാമല സഹകരണ ബാങ്ക്) (ഭരണസമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.