പറവൂർ : പറവൂർ ഗുരുദേവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഗുരുദേവ കൃതികളുടെ പഠനക്ളാസ് 13 ന് രാവിലെ പത്തിന് ചേന്ദമംഗലം കവലയിലുള്ള എസ്.എൻ.ഡി.പിയോഗം ടൗൺ ശാഖ ഹാളിൽ നടക്കും. ‌ഡോ. ഗീതാ സുരാജാണ് ക്ളാസെടുക്കുന്നത്. ഗുരുദേവന്റെ ശ്രേഷ്ഠ കൃതിയായ "ജനനി നവരത്നമജ്ഞരി "എന്ന വിഷയത്തിലാണ് ഈ ആഴ്ച ക്ളാസ് തുടങ്ങുന്നത്. പിണ്ഡനന്ദി, ഗദ്യ പ്രാർത്ഥന.ഹോമമന്ത്രം, ആത്മോപദേശശതകം എന്നീ വിഷയത്തിലുള്ള ക്ളാസുകൾ പൂർത്തിയായി. ഫോൺ 98959 53310.