പെരുമ്പാവൂർ : ചെമ്പറക്കി സഹചാരി സെന്റർ സംഘടിപ്പിക്കുന്ന ഹുബ്ബുൽ ഇസ്ലാം കോൺഫറൻസിന് ഇന്ന് തുടക്കമാകും. പ്രഭാഷണ പരമ്പര ചെമ്പറക്കി അത്തിപ്പറ്റ ഉസ്താദ് നഗറിൽ രാത്രി എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ. എസ്. ഹസൻ ഫൈസി ഉദ്ഘാടനം ചെയ്യും. എൻ.എം. ജാഫർ അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഷെമീർ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. നാളെ രാത്രി എട്ടിം് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്.കെ.എം.എം.എ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി അധ്യക്ഷത വഹിക്കും.