അങ്കമാലി : ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് മന്ദിരം നിർമ്മാണോദ്ഘാടനം 9ന് നടക്കും അങ്കമാലി സിഎസ് എ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 തിന് നടക്കുന്ന സമ്മേളനത്തിൽവൈദ്യുതി മന്ത്രി എം എം മണി നിർവഹിക്കും സമ്മേളനത്തിൽ റോജി എം ജോൺ എം എൽ എ അദ്ധ്യക്ഷത വഹിക്കും .ബെന്നി ബഹനാൻ എം പി ,അൻവർ സാദത്ത് എം എൽ എ ,മുൻ മന്ത്രി ജോസ് തെറ്റയിൽ , മുൻ എം എൽ എ പി ജെ ജോയി , കെ എസ് ഇ ബി ഇൻഡിപെൻഡന്റ് ഡയറക്ടർ വി ശിവദാസൻ എന്നിവർ പങ്കെടുക്കും..അങ്കമാലി നഗരസഭ , പാറക്കടവ് , കറുകുറ്റി , മൂക്കന്നൂർ , തുറവൂർ ,മഞ്ഞപ്ര , അയ്യംമ്പുഴ , മലയാറ്റൂർ ,' കാലടി ,കാഞ്ഞൂർ ,ശ്രീ മൂലനഗരം ,നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് .രണ്ട് സബ് ഡിവിഷനുകളും ഒമ്പത് ഇലക്ട്രിക്കൽ സെക്ഷനുകളുമാണ് ഡിവിഷൻ ഓഫിസിനു കീഴിലുള്ളത് .97 ലക്ഷം രൂപ ഭരണാനുമതിയുള്ള കെട്ടിടം 310 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായിട്ടാണ് പണിയുന്നത് .പത്രസമ്മേളനത്തിൽ ആലുവ ഡിവിഷണൽ എക്സിക്യുട്ടീവ് എൻജിനിയർ എം ബി രാജൻ , ബി ആന്റ് എസ് എൻജിനിയർ ബി മഞ്ജു , അഷറ്ഫുദ്ദിൻ ,കെനി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.