മൂവാറ്റുപുഴ: പളനി - ശബരിമല ദേശീയപാത യാഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയൊട്ടാകെയുള്ള ശബരിമല തീർത്ഥാടകർക്ക് വലിയ സഹായകമാകുമെന്ന് എം.പി ചൂണ്ടിക്കാട്ടി.