പെരുമ്പാവൂർ : ഇരിങ്ങോൾ നാഗഞ്ചേരി എ.ഡി.എസും ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലും നാഗഞ്ചേരി മഹത്മാനഗർ - പി.എം.ആർ.എ എന്നീ റസിഡന്റ്‌സ് അസോസിയേഷനുകളും സംയുക്തമായി സൗജന്യ നേത്രരോഗ നിർണയ, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഡ് കൗൺസിലർ ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡോ. താര സൂസൻ മോഹൻ, സിന്ധു സുരേഷ്, കെ.ആർ. രാജേഷ്, ഓമന സുബ്രഹ്മണ്യൻ, സ്മിത ഉണ്ണിക്കൃഷ്ണൻ, ശാന്ത പ്രഭാകരൻ, ഉണ്ണിക്കൃഷ്ണൻ തീയത്, പി.കെ ഹരിദാസ്, പി.ആർ. പ്രഭാകരൻ, രഞ്ജിനി ദിലീപ് എന്നിവർ സംസാരിച്ചു