മരട്: തെക്ക് 2769-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ വാർഷികകുടുംബ സംഗമം നടന്നു. മരട് ചൂരക്കാട്ട് വാസു നഗറിൽ നടന്ന സംഗമത്തി​ൽ അനുകമ്പാദശകത്തെ ആസ്പദമാക്കി ജയ ശിശുപാലൻ പ്രഭാഷണംനടത്തി.ശാഖാ പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷതവഹിച്ചു. വാർഷിക സംഗമത്തിൽ യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ്, നഗരസഭാ കൗൺസിലർ എം.വി. ഉല്ലാസ്, ശാഖാ സെക്രട്ടറി പി.കെ. ശിശുപാലൻ, ജ്ഞാനോദയംസെക്രട്ടറിഅജിത്ത് തെക്കേക്കടവിൽ,വനിതാസംഘം വൈസ് പ്രസിഡന്റ് നിഷമനജ്,സുബ ശ്രീകുമാർ, മനോജ് മോഹൻ,ഷിബു മണമേൽ, ടി.എസ്.ലെനിൻ,ഷിബിവിജയകുമാർ,സലിജ മുകേഷ് എന്നിവർ പങ്കെടുത്തു.