പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തോടുനുബന്ധിച്ചു സംഘടിപ്പിച്ച നാടാകെ വായനക്കൂട്ടം സമാപിച്ചു. വായനശാല പ്രദേശത്തെ 14 കേന്ദ്രങ്ങളിൽ വായന നാടാകെ പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് വായനക്കൂട്ടം സംഘടിപ്പിച്ചത്.
ചിറവക്കാട് ഉദയം ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന സമാപന ചടങ്ങിൽ മോട്ടിവേഷൻ പരിശീലകൻ ജിജോ കുരി ഐപ്പ് മുഖ്യാഥിതിഥിയായി. ക്ലബ് പ്രസിഡന്റ് റെജി ജേക്കബ് അദ്ധ്യക്ഷനായി. കാർട്ടുണിസ്റ്റ് ജോഷി ജോർജ് വായനാദിനസന്ദേശം നൽകി. റോസ് മരിയ ബെന്നി, മരിയ റെജി, അഫ്രീന, ശശി എം.കെ., മിഥുൻ കൃഷ്ണൻ എന്നിവർ കവിതകളും കഥകളും ഗാനങ്ങളും അവതരിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് ഓഫീസർ നോബി വർഗീസ്, ക്ലബ് ഓർഗനൈസർ സിബി ഫ്രാൻസിസ്, ഖജാൻജി ജിജോ കെ. പോൾ എന്നിവർ പ്രസംഗിച്ചു.