പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉർവരം ജീവനം ജൈവകൃഷിപദ്ധതിക്ക് തുടക്കം കുറിച്ചു. കാർഷികോത്പന്നങ്ങളുടെ സ്വന്തം നിലയിലുള്ള ഉത്പാദനം, വിഷരഹിതമായ പച്ചക്കറി എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവകൃഷിരീതിയിൽ കുറുപ്പംപടി വട്ടോളിപ്പടിയിൽ രണ്ടേക്കർ സ്ഥലത്ത് ഏത്തവാഴയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. തുടർന്ന് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കും. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓഡിനേറ്റർ ടി. ജി. സുനിൽ, സുനീർ, ആഷിഫ് വാരിക്കാടൻ, അബ്ദുൾ നിസാർ, പോൾ ഉതുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.