പിറവം: എസ്.എൻ.ഡി.പി യോഗം കക്കാട് ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും പ്രാർത്ഥനാ പുസ്തക പ്രകാശനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. വാർഷിക പൊതുയോഗത്തിന്റെയും പ്രാർത്ഥനാ പുസ്തക പ്രകാശനത്തിന്റെയും ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ പ്രഭ ,യൂണിയൻ സെക്രട്ടറി ഇൻ.ചാർജ് അഡ്വ.എ.കെ.അനിൽകുമാർ, ശാഖാ സെക്രട്ടറി പി.പി ശിവദാസ്, ശാഖാ പ്രസിഡന്റ് ടി.എം റെജി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം നഗരസഭാ കൗൺസിലർ കെ.ആർ ശശി നിർവ്വഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. യൂണിയൻ കമ്മിറ്റി അംഗം കെ.കെ.രാജപ്പൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡൻറ് ബിജു എം.ടി. നന്ദിയും പറഞ്ഞു.