കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.
ഗണിതശാസ്ത്ര വകുപ്പിൽ എം.എസ് സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലേക്ക് കാറ്റ് 2019 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലായ് 11 ന് രാവിലെ 9.30 ന് നടക്കും. (ഫോൺ: 0484 2577518)
ബി.ടെക് (മറൈൻ എൻജിനിയറിംഗ്) കോഴ്‌സിൽ പട്ടികവർഗ സംവരണ സീറ്റൊഴിവുണ്ട്. കാറ്റ് റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ജൂലായ് 10ന് രാവിലെ ഒമ്പതിന് കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ ഹാജരാകണം. (ഫോൺ: 0484-2577688/admissions.cusat.ac.in)
സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ എം.എസ് സി (ഇൻഡസ്ട്രിയൽ ഫിഷറീസ്), എം.എഫ്.എസ്.എസി (സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്) കോഴ്‌സുകളിൽ പ്രോവിഷണൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജൂലായ് 10 ന് രാവിലെ 10.30 ന് (ഫോൺ: 2354711)
ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിൽ പട്ടികജാതി /പട്ടികവർഗ സംവരണ സീറ്റൊഴിവുണ്ട്. കാറ്റ് റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ജൂലായ് 10ന് രാവിലെ ഒമ്പതിന് കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ ഹാജരാകണം. (ഫോൺ: 0484-2577688/admissions.cusat.ac.in)
അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പ് നടത്തുന്ന എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സിൽ കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂലായ് 11ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. (ഫോൺ: 2576030)
ആലപ്പുഴ പുളിങ്കുന്നിലുള്ള കുട്ടനാട് എൻജിനിയറിംഗ് കോളേജിലെ എം.സി.എ ( ലാറ്ററൽ എൻട്രി) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജൂലായ് 10 ന് രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷൻ പുളിങ്കുന്ന് കാമ്പസിൽ നടക്കും. (ഫോൺ: 0477 2707500)
മറൈൻ ജിയോളജി ജിയോഫിസിക്‌സ് വകുപ്പിൽ എം.എസ് സി മറൈൻ ജിയോളജി, എം.എസ് സി ജിയോ ഫിസിക്‌സ് കോഴ്‌സുകളിൽ കാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലായ് 12ന് രാവിലെ 9.30 ന് നടക്കും. (ഫോൺ: 0484-2863315).
താത്പര്യമുള്ളവർ പത്താംക്ളാസ് മുതലുള്ള അസൽ സർട്ടിഫിക്കറ്റും കോപ്പിയും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഫീസും സഹിതം ഹാജരാകണം.