mahila
മഹിളാമോർച്ച അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ദേശീയ ജനറൽ സെക്രട്ടറി വിക്ടോറിയ ഗൗരി നിർവഹിക്കുന്നു. പ്രൊഫ.വി.ടി. രമ, കെ.പി. ശ്രീശൻ, എൻ.കെ. മോഹൻദാസ്, രേണു സുരേഷ് തുടങ്ങിയവർ സമീപം

കൊച്ചി : അഞ്ചു ലക്ഷം പേരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി. മഹിളാമോർച്ചയുടെ അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി വിക്ടോറിയ ഗൗരി നിർവഹിച്ചു.റിട്ടയേർഡ് ജില്ലാ ജഡ്‌ജി എൻ. ലീലാമണി, മുൻ മരട് മുനിസിപ്പൽ കൗൺസിലർ സീനത്ത് സുനീർ, ഡോ. മല്ലിക, പിന്നണിഗായിക അമൃത ആർ. കർത്താ എന്നിവർ ഉൾപ്പെടെ അംഗത്വം ഏറ്റുവാങ്ങി.

മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ, രേണു സുരേഷ്, എൻ.കെ. മോഹൻദാസ്, സുമംഗലി മോഹൻ, നിവേദിത സുബ്രഹ്മണ്യൻ, ഒ.എം. ശാലീന, പത്മജ എസ്. മേനോൻ എന്നിവർ സംസാരിച്ചു.