ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ മെയ് 31 വരെ സമർപ്പിച്ച തീർപ്പാക്കാത്ത കെട്ടിട നിർമ്മാണ/ ക്രമവൽക്കരണ/ നമ്പറിംഗ് അനുമതി അപേക്ഷകളിൽ ആക്ഷേപമുള്ളവർക്കായി അദാലത്ത് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30വരെ പഞ്ചായത്തിലാണ് അദാലത്ത് . പരാതികൾ ബുധനാഴ്ച വൈകിട്ട് അഞ്ചുമണി വരെ രേഖകൾ സഹിതം പഞ്ചായത്ത് കാര്യാലയത്തിൽ നൽകണം.