കാലടി: മാണിക്കമംഗലം ശ്രീ സായി ശങ്കരശാന്തി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി.ഭാഗവത സപ്താഹത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നിരവധി സായി ഭക്തർ പങ്കെടുത്തു. ഭാഗവത പണ്ഡിതൻ വെൺമണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഭജനയും, സപ്താഹവും നടക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചക്ക് മംഗള ആരതിയോടെ ഭാഗവത സപ്താാഹം സമാപിിക്കും.