salim
ആലുവ ദേശാഭിവർദ്ധിനി സർവ്വീസ് സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ദേശാഭിവർദ്ധിനി സർവ്വീസ് സഹകരണ ബാങ്കിന്റെ ടൗൺ ബ്രാഞ്ച് സബ് ജയിൽ ഗ്രൗണ്ടിനു സമീപമുള്ള ഗോവിന്ദ് ആർക്കേഡിൽ ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ലിസി​ എബ്രഹാം മുഖ്യാതിഥിയായിരുന്നു. ആദ്യ നിക്ഷേപം നഗരസഭാ വിദ്യാഭ്യാസ കാര്യ സ്ഥിരം സമി​തി അദ്ധ്യക്ഷ ലോലിത ശിവദാസൻ സ്വീകരിച്ചു. ലോക്കർ ഉദ്ഘാടനം വാർഡ് കൗൺസിലർ സൗമ്യ കുടുങ്ങൽ നിർവ്വഹിച്ചു. ഹരിതം സഹകരണം പദ്ധതി നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സമിതി അദ്ധ്യക്ഷ ഓമന ഹരി, കൗൺസിലർ മിനി ബൈജു എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.എൻ. ദാസപ്പൻ സ്വാഗതവും ഭരണ സമിതി അംഗം എം.ആർ. അജി നന്ദിയും പറഞ്ഞു.