പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു. മറൈൻ ചീഫ് എൻജിനിയർ ബിജുരാഘവൻ ആദ്യ തിരി തെളിച്ചു. ശിൽപ്പി സന്ദീപ്, വേണുഗോപാൽ വെമ്പള്ളി, വി.കെ. പ്രകാശൻ, മേൽശാന്തി ഹരിനാരായണൻ, ഭാരവാഹികളായ കെ.എസ്. സഞ്ജയ് കുമാർ, കെ.എസ്. കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.