കൊച്ചി:പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ( എ.ഐ.ടി.യു.സി ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ വി.എസ്. ഷമീർ, പി.ഒ. ആന്റണി, എം.എസ്. രാജു, ഷാജി ഇടപ്പള്ളി, ബിജു പനങ്ങാട് എന്നിവർ പ്രസംഗിച്ചു.