nkl
സഹായ മെത്രാന്‍മാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു ഞാറക്കല്‍ സെന്‍റ മേരീസ് പള്ളി ഇടവക സമിതി നടത്തിയ പ്രതിഷേധ സംഗമത്തില്‍ അതിരൂപത സുതാര്യ സമിതി കോഓര്‍ഡിനേറ്റര്‍ ഷൈജു ആന്റണി പ്രസംഗിക്കുന്നു.

വൈപ്പിൻ.. സീറോ മലബാർ സഭക്കും എറണാകുളം അങ്കമാലി അതിരൂപതക്കും ഒരാൾ തന്നെ അദ്ധ്യക്ഷനായിരിക്കുന്ന സമ്പ്രദായം റദ്ദാക്കണമെന്നും അങ്കമാലി അതിരൂപതക്ക് പുതിയ ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും ഞാറക്കൽ സെൻറ മേരീസ് പള്ളി ഇടവക സമിതി ആവശ്യപ്പെട്ടു.. സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നി​വരെ അകാരണമായി പുറത്താക്കിയതിനെതി​രെപള്ളി ഇടവക സമിതി പ്രതിഷേധ സംഗമം നടത്തി. രാവിലെ ദിവ്യബലിക്ക് ശേഷം നടത്തിയ പ്രതിഷേധ യോഗത്തിൽ അതിരൂപത സുതാര്യ സമിതി കോ ഓർഡിനേറ്റർ ഷൈജു ആന്റണി മുഖ്യപ്രഭാഷണം നടത്തി.. ട്രസ്റ്റീ എ ടി ആന്റണി അദ്ധ്യക്ഷത വഹിച്ചു.. ട്രസ്റ്റീ ബാബു ആന്റണി , ഡെന്നി വർഗീസ്, ജിമ്മി വട്ടത്തറ, വർക്കിച്ചൻ മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു..