nayarampalam
താറുമാറായ നായരമ്പലം വെളിയത്താംപറമ്പ് തീരദേശ റോഡ്‌

വൈപ്പിൻ. നായരമ്പലം വെളിയത്താംപറമ്പ് പന്ത്രണ്ടാം വാർഡിലെ തീരദേശറോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളെറേയായി.. നായരമ്പലം കടപ്പുറം ഹെൽത്ത് സെൻറർ , അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡിലാണ്..വെളിയത്താംപറമ്പ് ഞാറക്കൽ മേഖലയിലെ ജനങ്ങൾ നിരന്തരം യാത്ര ചെയ്യുന്ന റോഡാണ്.. അധികൃതരുടെ അനാസ്ഥ മൂലമാണ് താറുമാറായ റോഡ് പുനർനിർമ്മിക്കാത്തതെന്ന് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അനിൽ വടക്കേടത്ത് ആരോപിച്ചു.. കെ കെ ദിശി, ശ്രീജിത്ത് സത്യൻ , തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

.

.