വൈപ്പിൻ: എടവനക്കാട് , നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി എന്നിവിടങ്ങളിൽ പുലിമുട്ടുകളും കടൽഭിത്തികളും നിർമ്മിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) വൈപ്പിൻ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സബ്‌സിഡി മണ്ണെണ്ണ വെട്ടിക്കുറച്ചതിൽ യോഗം പ്രതിഷേധിച്ചു. കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. എ.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുമ്പളം രാജപ്പൻ, ജില്ലാ സെക്രട്ടറി പി. ജെ. കുശൻ, കെ.എൽ. ദിലീപ്കുമാർ, എൻ.കെ. ബാബു, എം.വി. മുരുകൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ജെ. കുശൻ( പ്രസിഡന്റ് ), അംബ്രോസ് കൊടിയന്തറ (വൈസ് പ്രസിഡന്റ്), എം.വി. മുരുകൻ (വർക്കിംഗ് പ്രസിഡന്റ് ), ഷിജോയ് മാത്യു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.