കൊച്ചി:എറണാകുളം - കുമ്പളം സെക്ഷനിൽ സുരക്ഷാ സംബന്ധമായ ട്രാക്ക് പരിപാലന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഇന്നുമുതൽ 14 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ആലപ്പുഴ വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചർ 56381, കായംകുളം - എറണാകുളം പാസഞ്ചർ 56382, എറണാകുളം - കൊല്ലം മെമു 66303 സർവീസുകൾ പൂർണമായും റദ്ദാക്കി. കായംകുളം - എറണാകുളം പാസഞ്ചർ തുറവൂർ , കുമ്പളം സ്റ്റേഷനിൽ 35 മിനിട്ടോളം പിടിച്ചിടും.